Friday, April 8, 2016

അവധിക്കാലം അറിവിന് തണലില്‍

'നാട്ടിലെ പോസ്റ്റുകൾക്കു മുകളില്‍ ട്യൂന്‍ന്‍  സ്റ്റെന്ററിന്റെ പരസ്യത്തിനായി വെച്ച ആ ഫളക്സ് ബോല്‍ ഡുകളില്‍  അവന്റെ ഫോട്ടോയുമുണ്ടായിരുന്നു... പ്ലസ് ടൂ പരീക്ഷയില്‍  98% അല്ലെ...

അവന്റെ ഉപ്പയാ മരിച്ചത്... പറഞ്ഞിട്ടെന്തു കാര്യം ജനാസ നമസ്കാരത്തിന് ഇമാം നിൽക്കാൻ പോലും അറിയില്ലത്രേ...
 'മരണ വീട്ടിലെ പന്തലിനു താഴെ നിന്നുള്ള ആൾക്കൂട്ടത്തിനിടയിൽ നിന്നുയർന്നുവന്ന വാചകങ്ങളായിരുന്നു അത്...


ഒരുപക്ഷേ ഈ ലേഖനം വായിക്കുന്ന താങ്കളുടെ വീട്ടു മുറ്റത്ത് നിന്നും നാളെ ഉയർന്നുവരാവുന്ന വാചകങ്ങളാവുമോ ഇത്... ചിന്തിച്ചിട്ടുണ്ടോ❓❓ ഒരല്പ്പം...❓
നാളെ നിങ്ങൾ മരിച്ചാൽ ആരൊക്കയോ കൂടി ജനാസ നമസ്ക്കരിക്കും,  ആരോ നേതൃത്വം കൊടുത്ത്, ആ ചെറിയ ആൾക്കൂട്ടത്തിനിടയിൽ പ്രാർത്ഥനകൾ പോലും അറിയാത്ത ആ മോനും ഉണ്ടാകാം... അത് കഴിഞ്ഞ് ആരുടക്കെയോ ചുമലിലേറ്റി,ആടിയുലഞ്ഞ് ആ മയ്യിത്തു കട്ടിൽ പള്ളിക്കാട്ടിലെ ഖബറിലേക്ക് വെക്കും...
 ആരൊക്കയോ മണ്ണുവാരിയിടും, മൂടുകല്ലിടും... അവിടുന്നും പോരും... അവിടം മുതൽക്ക് നമ്മൾ ഒറ്റക്ക്... മലക്കുകൾ വഴി വിചാരണ തുടങ്ങും.. ശാശ്വതവും അനശ്വരവുമായ ജീവിതത്തിനു വേണ്ടി..രക്ഷ ലഭിക്കാൻ എന്തെങ്കിലുമുണ്ടോ എടുത്തു പറയാൻ❓❔
ചിന്തകൾ ചലിപ്പിച്ചു നോക്കിയപ്പോൾ കാര്യമായൊന്നുമില്ലേ...❕❓

❔ എങ്കിൽ പരലോക രക്ഷ ലഭിക്കാൻ എന്തെങ്കിലും വേണ്ടേ..❓❓

  🔹പ്രവാചകൻ(സ്വ) പറഞ്ഞു; മൂന്ന് കാര്യങ്ങളൊഴികെഴുള്ള ബാക്കി എല്ലാ കാര്യങ്ങളും ഒരാളുടെ മരണത്തോടെ അയാളിൽ നിന്ന് വിട്ടു പോകും. ഉപകാരപ്രദമായ അറിവ്, നിലനിൽക്കുന്ന ധാനധർമ്മം, തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന സജ്ജനങ്ങളായ മക്കൾ എന്നിവയാണ് (മുസ്ലിം).
നബി(സ്വ) പറഞ്ഞതു പോലുള്ള തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന മക്കൾ നമുക്കും വേണ്ടേ❓❓

അവർ വഴി നമ്മുടെ പരലോക ജീവിതം സുഖപ്രദമാക്കിക്കൂടെ❓ ഈ കാലഘട്ടത്തിൽ അതിനെന്തു വഴി എന്നാണോ ❔❔

🔵 ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ചരിത്രകാരമാർ ഇരുണ്ട യുഗം എന്നു വിളിച്ചിരുന്ന, എല്ലാ വൃത്തികേടുകളിലും മുഴുകിയിരുന്ന അറബ് ജനതയുണ്ടായിരുന്നു. അവരെ ഇരുട്ടിൽ നിന്നും ലോകത്തിന്റെ പ്രകാശമായി മാറ്റിയത് ഖുർആനിലൂടെയും പ്രവാചക ധ്യാപനങ്ങളിലൂടെയുമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു...🎁

☑☑ എങ്കിൽ അത് തന്നെ ഏറ്റവും ഉത്തമമായ വഴി.. 💯
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിഗ്രി വിദ്യാർത്ഥികൾക്കായി എംഎസ്എം എടവണ്ണപ്പാറ മേഖല അവധിക്കാല മതപഠന പദ്ധതി ഒരുക്കുന്നു
 'ഇഖ്‌റഅ് മോറൽ  സ്കൂൾ'.
 📅 എപ്രിൽ 10 മുതൽ 19 വരെ,
🕗 രാവിലെ 9:00am -12:30 pm, എടവണ്ണപ്പാറ സലഫി സെന്റ്ററിൽ  വെച്ച് .🏨
ഖുർആനും  ഇസ്ലാമിക വ്യക്തിക്ത-വിശ്വാസ-കർമ്മശാസ്ത്ര വിഷയങ്ങൾ പഠിച്ചും ചർച്ച ചെയ്തുമുള്ള പാഠ്യ പദ്ധതി.📝

🔵ഞങ്ങൾ നിങ്ങളുടെ മക്കളെ  ക്ഷണിക്കുന്നു,നിറഞ്ഞ മനസ്സോടെ...
ആൾകൂട്ടങ്ങൾ സൃഷ്ടിക്കാനല്ല..
പുതിയ  മനുഷ്യരേ സൃഷ്ടിക്കാൻ..🔛

📞റജിസ്ട്രേഷനായി ബന്ധപ്പെടുക; 8111818081,9947495218

🔸-എംഎസ്എം  എടവണ്ണപ്പാറ മേഖല 🔸

     🌍WISDOM GLOBAL ISLAMIC MISSION🌍

No comments: