Monday, April 18, 2016

ഇദരീസ് നബി (അ)


     
      പ്രവാചകന്മാരെ കുറിച്ച് പറഞ്ഞപ്പോൾ രണ്ടാമതായി പറഞ്ഞത് ഇദരീസ് നബി (അ)നെ കുറിച്ചാണ്. അദ്ദേഹത്തിന്റെ സാക്ഷാൽ പേര് " അനോക്ക് " എന്നാണ്. ഊസലീസ് എന്നും അസ്വരിസ് എന്നും  അദ്ദേഹത്തെ കുറിച്ച് പറയാറുണ്ട്. ആദ്യമായി പേന കൊണ്ട് എഴുതിയതും, തുന്നി ചേർത്ത് വസ്ത്രം ധരിക്കാൻ തുടങ്ങിയതും, ഗണിതവും, കണക്കുo ആദ്യമായി പഠിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്. അളവു തൂക്ക ഉപകരണങ്ങളുടെ പ്രയോഗവും നക്ഷത്ര ഗോള ശാസ്ത്രത്തെ കുറിച്ചുള്ള അറിവ് തുടങ്ങിയതെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദരീസ് നബി(അ)നുഹിന്റെ പിതാവിന്റെ പിതാമഹനാണെന്നും പറയപ്പെടുന്നുണ്ട്. സുറത്തുൽ മർയമിൽ അല്ലാഹു പറയുന്നു.
           വേദഗ്രന്ഥത്തിൽ ഇദരീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. തിർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിന്നു. അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തിരിക്കണം. (മർയം. 56,57).

No comments: