Tuesday, May 17, 2016

പാപ മോചനത്തിനു അര്‍ഹനാവണമെങ്കില്‍ ?

എല്ലാ തിങ്കളാഴ്ചയും എല്ലാ വ്യാഴാഴ്ചയും സ്വര്‍ഗ്ഗത്തിലേക്കുള്ള കവാടം തുറക്കപ്പെടും.. അന്ന് പാപ മോചനത്തിന് തേടുന്നവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കും..പക്ഷെ ആ പാപ മോചനത്തിനു അര്‍ഹനാവണമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും അവന്‍ മുക്തി നേടിയവനാകണം….!!

1) ശിര്‍ക്ക് ചെയ്യുന്നവന്‍റെ പാപ മോചനത്തിനുള്ള പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല….ശിര്‍ക്ക് ചെയ്തു ജീവിക്കുന്നവന്‍ എത്ര തന്നെ നമസ്കാരങ്ങള്‍ നിര്‍വഹിച്ചാലും, എത്ര തന്നെ നോമ്പുകള്‍ അനുഷ്ടിച്ചാലും, എത്രയോ ദാന ധര്‍മ്മങ്ങള്‍ കൊടുത്താലും എന്തെല്ലാം പുണ്യ കര്‍മ്മങ്ങള്‍ ചെയ്താലും എന്താ കാര്യം..? അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി തീരും….എല്ലാം നഷ്ടപ്പെട്ട ഹത ഭാഗ്യരുടെ കൂട്ടത്തിലാണ് അവന്‍ പെട്ടു പോവുക….ഒരിക്കലും പാപം ചെയ്യാത്ത ശിര്‍ക്കിന്‍റെ ലാഞ്ചന പോലും സ്പര്‍ശിക്കപ്പെടാത്ത അല്ലാഹുവിന്‍റെ റസൂല്‍ (സ) യോട് പോലും പറഞ്ഞത്… നബിയെ, നിങ്ങളെങ്ങാനും ശിര്‍ക്ക് ചെയ്തു പോയാല്‍ എല്ലാ അമലുകളും നഷ്ടപ്പെട്ട പരാജിതരുടെ കൂട്ടത്തില്‍ നിങ്ങളും പെട്ടു പോവുമെന്നാണ്…. അത്രയും ഗൗരവമാണ് ശിര്‍ക്ക് എന്ന് മനസ്സിലാക്കുക..!!


2) വ്യക്തി വിദ്വേഷം വെച്ചു നടക്കുന്നവന്‍റെയും പാപ മോചനത്തിനുള്ള പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹു അവന്‍റെ മലക്കുകളോട് ഇങ്ങിനെ പറയും.. فانظروا هذين حتى يصطلحا മലക്കുകളെ, ഈ രണ്ടു പേരുടെയും കാര്യം തടഞ്ഞു വെക്കൂ..അവര്‍ നന്നാവുമോ എന്ന് നോക്കട്ടെ…അങ്ങിനെ അവര്‍ രണ്ടു പേരും നന്നായാല്‍ മാത്രമേ അല്ലാഹു അവരുടെ പാപ മോചനത്തിനുള്ള പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയുള്ളൂ…!!

3) മതത്തില്‍ പുതിയ കാര്യങ്ങള്‍ കൊണ്ട് വരുന്നവന്റെയും പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുകയില്ല.. ബിദ്അത്ത് ചെയ്യുന്നവന്‍റെയും പാപ മോചനത്തിനുള്ള പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയില്ല.. ബിദ്അത്ത് ചെയ്യുന്ന പുത്തന്‍ വാദി ദീനില്‍ ഓരോ പുതിയ കാര്യങ്ങള്‍ നല്ലതാണ് എന്ന് വിചാരിച്ചു ചെയ്തു കൊണ്ടിരിക്കുകയാണ്..അതില്‍ നിന്ന് അവന്‍ മോചിതനാവാതെ അവന്‍റെ തൗബ അല്ലാഹു സ്വീകരിക്കാതെ മാറ്റിവെക്കും..എന്താ കാരണം? അവന്‍ ചെയ്യുന്ന മറ്റ് വലിയ പാപങ്ങള്‍ മാത്രമേ അവന്‍ പാപമായി കാണുന്നുള്ളൂ.. എന്നാല്‍, അവന്‍ ചെയ്യുന്ന ദീനില്‍ കടത്തിക്കൂട്ടിയ കാര്യങ്ങള്‍ തെറ്റായിട്ട് അവന്‍ കാണുന്നെയില്ല..അത് നിരന്തരം അവന്‍ ചെയ്തു കൊണ്ടേയിരിക്കുകയാണ്..!!

4) ഹറാമായ മുതല്‍ തിന്നു ജീവിക്കുന്നവന്റെ പാപ മോചനവും അല്ലാഹു സ്വീകരിക്കാതെ മാറ്റി നിര്‍ത്തും.. ഹറാം തിന്നു ജീവിക്കുന്ന മനുഷ്യന്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി യാ റബ്ബ് യാ റബ്ബ് എന്ന് പറഞ്ഞിട്ടെന്താ കാര്യം.. അവന്‍ തിന്നുന്നതും കുടിക്കുന്നതും ധരിക്കുന്നതും എല്ലാം ഹറാമാണ്.. അപ്പോള്‍ എങ്ങിനെ അവനു ഉത്തരം കിട്ടാനാണ്‌..?
അത് കൊണ്ട് നമ്മുടെ പാപ മോചനം സ്വീകരിക്കാന്‍ തടസ്സമായി നില്‍ക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും നാം വിട്ട് നില്‍ക്കുക.. അതിനു വേണ്ടി നാം തയ്യാറാവുക…അല്ലാഹു അനുഗ്രഹിക്കട്ടെ…ആമീന്‍…!!!

No comments: